News Desk

2021-05-26 11:37:51 am IST
ദോഹ: ഖത്തറില്‍ 10 ലക്ഷത്തിലധികം ആളുകള്‍ക്ക്  കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ് 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 1,004,136 പേര്‍ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

ലുസൈലും അല്‍ വക്രയിലുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 27 ആരോഗ്യ കേന്ദ്രങ്ങള്‍, ഖത്തര്‍ നാഷണല്‍ സെന്ററിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍,രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പടെ 35 ലധികം വാകസിനേഷന്‍ കേന്ദ്രങ്ങളില്‍ ദേശീയ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം മുഖേന വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. 

വാകസിനുകളുടെ ലഭ്യത കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും  ഫെബ്രുവരി മുതല്‍ വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നും അധുകൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ആഴ്ചകളിലായി 160,000 ഡോസുകള്‍ നല്‍കി. കൂടാതെ കഴിഞ്ഞയാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിന്‍ സ്വീകരിക്കാനുള്ള പ്രായപരിധി 30 വയസ്സായി കുറയ്ക്കുകയും ചെയ്തു. 

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.  app-covid19.moph.gov.qa   എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top