News Desk

2021-04-16 07:18:32 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1,843 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,506 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

198,135 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ ആകെ 493,266 പേര്‍ക്കാണ് ഇതുവരെ കൊവിഡ്  സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇവരില്‍ 476,518 പേരും ഇതിനോടകം രോഗമുക്തരായി. 1,547 കൊവിഡ് മരണങ്ങളാണ് യു.എ.ഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 15,201 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top