News Desk

2021-04-11 10:18:53 pm IST
ദോഹ: ഖത്തറില്‍ മസ്ജിദുകള്‍ ബാങ്ക് വിളിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും നമസ്‌കാരത്തിന് ശേഷം 5 മിനിറ്റ് കഴിഞ്ഞ ഉടനെ അടയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് റമദാനോടനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

പള്ളിയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉള്‍ക്കൊള്ളാവുന്നത്ര ആളുകള്‍ ആയാല്‍ വാതിലുകള്‍ അടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാറാവ്യാധികള്‍ ഉള്ളവര്‍, പ്രായമുള്ളവര്‍, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. 

റമദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കില്ല. കൂടാതെ പള്ളികളിലെ ശുചിമുറികള്‍ അടച്ചിടും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top