News Desk

2021-04-20 11:24:33 pm IST

ദോഹ: ഖത്തറില്‍ അടുത്ത വെള്ളിയാഴ്ച്ച മുതല്‍ ജുമുഅ നമസ്‌ക്കാരത്തിന്റെ രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ എന്ന് കഴിഞ്ഞ ആഴ്ച്ച ഔഖാഫ് അറിയിച്ചിരുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവു നിലനില്‍ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പൊതു ആരോഗ്യ സൂചനകളും മറ്റ് നടപടികളും കണക്കിലെടുത്താണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 

ജുമുഅ പ്രാര്‍ഥനയ്ക്ക് കൂടുതല്‍ പള്ളികള്‍ അനുവദിക്കാനും തീരുമാനമായി. പ്രത്യേകിച്ചും ആളുകള്‍ കൂടുതലുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ പള്ളികള്‍ അനുവദിക്കുക. വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങളും അധികൃതരുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top