News Desk

2021-05-31 12:14:28 pm IST

മസ്‌കറ്റ്: ഒമാനില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതരില്‍ ഏറെയും യുവാക്കളും മധ്യവയസ്‌കരും. കൂടാതെ രോഗികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 14,401 രോഗികളാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇവരില്‍ 6011 പേര്‍ ഒമാനികളും 8390 പേര്‍ പ്രവാസികളുമാണ്. 

രോഗികളില്‍ 13,503 പേരും 15-59 വയസ്സിനിടയിലുള്ളവരാണ്. 813 പേര്‍ 60 വയസ്സിന് മുകളിലുള്ളവരുമാണ്. രാജ്യത്ത് രേഖപ്പെടുത്തിയ കൊവിഡ് രോഗികളില്‍ 1.07 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍, മരിച്ചവരില്‍ ഏറെയും സ്വദേശികളാണ്. ആകെ മരിച്ചവരില്‍ 1688 പേര്‍ സ്വദേശികളും 615 പേര്‍ പ്രവാസികളുമാണ്. 

മസ്‌കറ്റിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്. സീബിലെ 271 പേരടക്കം 727 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മരിച്ചപ്പോള്‍ സലാലയിലെ 226 പേരടക്കം 248 പേരാണ് ദോഫാറില്‍ കൊവിഡിന് കീഴടങ്ങിയത്. നോര്‍ത്ത് ബാത്തിനയില്‍ 415 പേരും സീത്ത് ബാത്തിനയില്‍ 248 പേരും അല്‍ ദഖ്‌ലിയയില്‍ 229 പേരും സീത്ത് അല്‍ ശര്‍ഖിയയയില്‍ 145 പേരും മരിച്ചു.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍തന്നെ രോഗികളുടെ എണ്ണം കൂടുന്നതാണ് കാണുന്നത്. അടുത്തമാസം മുതല്‍ വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ നടന്നാല്‍ രോഗവ്യാപനം കുറക്കാനാവുമെന്ന ആത്മവിശ്വാസമാണ് അധികൃതര്‍ക്കുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top