Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-08-22 04:58:34pm IST
ഖത്തറിൽ ഭൂരിഭാഗം  ഷോപ്പുകളിലും  എ.ടി.എം കാർഡുകൾ റീഡ് ചെയ്യാനുള്ള ഉപകരണമായ പോയൻറ് ഒാഫ് സെയിൽ  ടെർമിനൽ (പി.ഒ.എസ്) ഇല്ലാത്തത് ഉപഭോക്താക്കൾക്ക് ദുരിതമാകുന്നു എന്ന് പ്രാദേശിക റിപ്പോർട്ട്. 

പലപ്പോഴും ഉപഭോക്താക്കൾക്ക്  എ.ടി.എം കാർഡ്.സ്വീകരിക്കാത്തതിനാൽ സാധനങ്ങൾ വാങ്ങുമ്പോൾ  പണമായി തന്നെ ബിൽ നൽകാൻ നിർബന്ധിതരാകുന്നു. സമീപത്തെങ്ങും  എ.ടി.എം മെഷീനുകൾ ഇല്ലാത്ത സന്ദർഭങ്ങളിൽ ഇത് കൂടുതൽ പ്രയാസമുണ്ടാക്കുന്നുമുണ്ട്.

ആയിരക്കണക്കിന് റിയാലിന്റെ  ബിൽ അടകുമ്പോറും കറൻസിയായിതന്നെ നൽകേണ്ടി  വരുന്നത് ഏറെ  ബുദ്ധിമുട്ടാണെന് ഉപഭോക്താക്കൾക്ക് പരാതിയുണ്ട്. അൽവാബ് സ്ട്രീറ്റിലെ പല റസ്റ്റാറൻറുകളും ഇപ്പോഴും  ഇത്തരം മെഷീനുകൾ ഉപയോഗിക്കുന്നില്ല. 

ഇക്കാര്യം ഏറെ തവണ ഉന്നയിക്കപ്പെട്ടതാണെന്ന് മുൻ സെൻട്രൽ  മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് ലഹദാൻ അൽ മുഹന്നദി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒാരോ ഇടപാടിനും ബാങ്കുകൾ കമീഷൻ ഇൗടാക്കുന്നുണ്ടെന്നും ഇതിനാലാണ് ബാങ്ക്  കാർഡുകൾ കടകളിൽ സ്വീകരിക്കാത്തതെന്നുമാണ് കടയുടമകളുടെ വാദം.  

Top