ദോഹ: ഖത്തറില്‍ ബോട്ടുകള്‍, ടൂറിസ്റ്റ് യാര്‍ഡുകള്‍, വിനോദ ബോട്ടുകള്‍ എന്നിവ വാടകയ്കക്ക് നല്കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ ബോട്ടുകളും യാര്‍ഡുകളും പതിനഞ്ചിലധികം ആളുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്ശം നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക