News Desk

2021-02-23 04:52:07 pm IST
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ദിഷ രവിയ്ക്ക് ജാമ്യം. കഴിഞ്ഞ 13ന് അറസ്റ്റിലായ ദിഷയ്ക്ക് ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് ജാമ്യം ലഭിച്ചത്. 

റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്ന് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചു. എന്നാല്‍ മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല. 

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് ഡല്‍ഹി പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസിന് ഉത്തരം മുട്ടിയതോടെ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പാളുകയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top