News Desk

2021-05-03 12:45:24 pm IST

മസ്‌ക്കറ്റ്: കൊവിഡ് വ്യാപനം തടയാന്‍ ഒമാനില്‍ പുതിയ നിയന്ത്രണങ്ങള്‍. മെയ് എട്ടു മുതല്‍ 15 വരെ വൈകുന്നേരം ഏഴു മുതല്‍ പുലര്‍ച്ചെ നാലു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി പലചരക്ക് കടകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയൊഴികെ ബാക്കിയെല്ലാം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. എല്ലാ ഡെലിവറി സേവനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ജോലി നടപ്പാക്കാനും ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സ്വകാര്യ മേഖലയോട് സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല. പരമ്പരാഗത പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍, ബിച്ചുകളിലെയും പാര്‍ക്കിലും പൊതു ഇടങ്ങളിലെയും ഒത്തുചേരല്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top