News Desk

2021-04-16 07:39:59 pm IST
മസ്‌ക്കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്കിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി സുപ്രീം കമ്മറ്റി.

പുതുക്കിയ സമയക്രമം അനുസരിച്ച്  വൈകുന്നേരം ആറ്  മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണി വരെയായിരിക്കും രാത്രി യാത്രാവിലക്ക് ഉണ്ടാവുകയെന്ന് സുപ്രീം കമ്മറ്റി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാത്രി ഒമ്പതു മണി മുതല്‍ വെളുപ്പിന് നാല് മണി  വരെ ആയിരുന്നു നേരത്തെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ രാത്രി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഏപ്രില്‍ 17 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പുതുക്കിയ സമയ ക്രമം തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top