News Desk

2021-05-02 10:25:12 pm IST
കൊച്ചി: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങള്‍. 

നടി മഞ്ജു വാര്യര്‍, നടനും സംവിധായകനുമായ പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവരുള്‍പ്പടെ വന്‍ താരനിരയാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായെത്തിയത്.

കേരളം ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്.



നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍.ഭരണതുടര്‍ച്ചയിലേക്ക്  കാല്‍വയ്ക്കുന്ന സര്‍ക്കാരിനും  മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍, മോഹന്‍ലാല്‍.

സംസ്ഥാനം ഭരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും വിജയിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയപരമായ എല്ലാ വ്യത്യാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ ദുരിത കാലഘട്ടത്തെ ഭരണകൂടത്തിനൊപ്പം ഒരുമിച്ച് കാര്യക്ഷമമായി നേരിടാം' എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ചരിത്ര വിജയമാണ് എല്‍.ഡി.എഫ് നേടിയത്. 99 സീറ്റുകള്‍ക്കാണ് എല്‍.ഡി.എഫ് ലീഡ് ചെയ്തത്. യു.ഡി.എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്തപ്പോള്‍ എന്‍.ഡി.എക്ക് ഒരു സീറ്റും നേടാനായില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top