News Desk

2021-04-18 04:53:02 pm IST
ദോഹ: റമദാന്‍ മാസത്തോടനുബന്ധിച്ച് തൊഴിലാളികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി മൊവസലാത്ത് (കര്‍വ). റമദാന്‍ മാസത്തിലെ ഖത്തര്‍ ചാരിറ്റിയുടെ ഭക്ഷ്യ കിറ്റിനോടൊപ്പമാണ് സൗജന്യ ബസ് ഗതാഗതത്തിനുള്ള സൗജന്യ കാര്‍ഡ് നല്‍കുക. 

മൊവസലാത്ത് ഓപ്പറേഷന്‍സ് മാനേജര്‍ നാസ്സര്‍ മംമ്ദൂഹ് തൊഴിലാളികള്‍ക്കായുള്ള സൗജന്യ ടിക്കറ്റുകള്‍ ഖത്തര്‍ ചാരിറ്റി റിലേഷന്‍സ് ആന്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം മേധാവി അഹമ്മദ് ഒമര്‍ അല്‍ ഷെറാവിയ്ക്ക് കൈമാറി. 

റമദാന്‍ മാസത്തിന്റെ സന്തോഷവും നന്മയും തൊഴിലാളികളുമായി പങ്കുവെക്കുന്നതിനും ഖത്തറിനെ കെട്ടിപ്പടുക്കുന്നതിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുമാണ് ഈ പിന്തുണ. റോഡ്, ഗതാഗത സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്ക്ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരിച്ച് കര്‍വ നടത്തുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top