ജബല്‍പൂര്‍: 17 വയസ്സുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് പുക വലിപ്പിക്കുകയും ഷൂ നക്കിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കൊണ്ട് ഷൂ നക്കിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ദീപക് പാസി എന്ന 20കാരനാണ് അറസ്റ്റിലായത്.
രണ്ടായിരം രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. വ്യാഴാഴ്ച രാത്രി കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തല്ലിച്ചതച്ച വീഡിയോ പുറത്തുവന്നത്.
നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ ഇവര്‍ പലതവണ അടിക്കുകയും സിഗരറ്റ് വലിപ്പിക്കാനും എല്ലാവരുടേയും ഷൂ നക്കി വൃത്തിയാക്കാനും നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക