News Desk

2021-04-23 05:27:47 pm IST


ഭോപാല്‍: മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ദേവാസ് ജില്ലയിലാണ് സംഭവം. ഒരാഴ്ചക്കിടെയാണ് മൂന്നു പേര്‍ മരിച്ചത്. 

കുടുംബത്തിലെ രണ്ടു പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുമാണ്. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു യുവതി. ബുധനാഴ്ച യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടേത് ആത്മഹത്യയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ദേവാസ് എസ്.പി ശിവ് ദയാല്‍ പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് സ്വപ്നീഷ് ഗാര്‍ഗ്, ഭര്‍തൃ സഹോദരന്‍ സഞ്ജയ്, ഭര്‍തൃ മാതാവ് ചന്ദ്രലേഖ എന്നിവര്‍ ഇന്ദോറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 14-ന് ചന്ദ്രലഖയും ഏപ്രില്‍ 17-ന് സഞ്ജയ്‌യും മരിച്ചു. ഏപ്രില്‍ 19-ന് യുവതിയുടെ ഭര്‍ത്താവ് സ്വപ്നീഷും മരിച്ചു.

യുവതിയുടെ ഭര്‍തൃ പിതാവ് ബാല്‍കിഷന്‍ കൊവിഡ് ബാധിച്ച് ഇന്ദോറില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. സഞ്ജയ്‌യുടെ മകനായ 12 വയസുകാരനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് രണ്ടു മക്കളുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top