News Desk

2021-05-21 09:21:52 pm IST

ഗാന്ധിനഗര്‍: സൂറത്തില്‍ കൊവിഡ് രോഗം ഭേദമായ 23 വയസുള്ള യുവാവിന്റെ തലച്ചോറില്‍ ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം. കൊസാംമ്പ സ്വദേശിയിലാണ് തലച്ചോറില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.

ശസ്ത്രക്രിയയും ബയോപ്‌സിക്കും ശേഷമാണ് യുവാവിന്റെ തലച്ചോറില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. എം.ആര്‍ സ്‌കാനിംഗിന് വിധേയമാക്കിയപ്പോള്‍ യുവാവിന് അപസ്മാരമുണ്ടായിരുന്നു. തലച്ചോറില്‍ നീര്‍ക്കെട്ടും ശ്രദ്ധയില്‍പ്പെട്ടു. ഇത് വര്‍ധിക്കാനും ശരീരത്തിന്റെ ചലനത്തെ സാരമായി ബാധിക്കുകയും ആയിരുന്നു. 

ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ സൂറത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്.

തലച്ചോറില്‍ ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തുന്ന സംഭവം ആദ്യമായാണ് കാണുന്നതെന്നാണ് ന്യൂറോ സര്‍ജനായ ഡോ. ചിത്രോഡ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കിയത്. 

കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയായ 'മ്യൂക്കോമൈക്കോസിസ്' നാസികാദ്വാരം, മാക്‌സില്ലറി സൈനസ് എന്നിവയുടെ അണുബാധയായാണ് വിലയിരുത്തിയിരുന്നത്. 

സാധാരണ ഗതിയില്‍ അനിയന്ത്രിതമായ പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, കാന്‍സര്‍ രോഗികള്‍, കാന്‍സര്‍ രോഗത്തിന് മരുന്നെടുക്കുന്നവര്‍, ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികള്‍, ഉയര്‍ന്ന അളവില്‍ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍, എച്ച്.ഐ.വി രോഗബാധിതര്‍ എന്നിവര്‍ക്ക് ഈ അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top