തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഇതില്‍ പി.ജെ കുര്യന് നിലപാട് എഴുതി നല്‍കിയതായാണ് അറിയുന്നത്.
നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. 25 വര്‍ഷം എം.എല്‍.എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും യോഗത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക