Breaking News
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് |
2019-06-23 12:05:10pm IST
വേനലവധി അടുത്തതോടെ ഖത്തർ  പ്രവാസികൾക്കായി നാട്ടിൽ വിവിധ നിക്ഷേപക പദ്ധതികൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന അറിയിപ്പുകൾക്കെതിരെ  ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

വേനലവധി അടുത്തതോടെ കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും നിരവധി നിക്ഷേപക പദ്ധതികൾ എന്ന പേരിലാണ് നിരവധി അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

കൃഷി, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ ആദായകരമായ ബിസിനസ് എന്ന നിലക്കാണ് പല അറിയിപ്പുകളും ലഭിക്കുന്നത്. ഇത്തരത്തിൽ നാട്ടിലെത്തുന്ന പ്രവാസികളുടെ കണ്ണിൽ പൊടിയിടാനായി മാത്രം കുറച്ചു കാലത്തേക്ക് മാത്രം പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളും ഓഫീസ് കെട്ടിടങ്ങളും ചില വ്യാജന്മാർ ഒരുക്കുന്നതും പതിവാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. 

ഇത്തരത്തിൽ വൻ തുകകൾ പ്രവാസികളിൽ നിന്ന് അടിച്ചെടുക്കാനായി മാത്രം നടത്തി വരുന്ന സംരംഭങ്ങൾ വേനലവധി പ്രമാണിച്ച് കൂണുകൾ പോലെ മുളച്ചു പൊന്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Top