News Desk

2021-04-14 12:06:09 pm IST
മുംബൈ: 2019 ല്‍ മയക്കു മരുന്ന് കേസില്‍ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായ മുംബൈ ദമ്പതികള്‍ കുറ്റവിമുക്തരായി കൊണ്ട് ഇന്ന് രാത്രിയോടെ നാട്ടില്‍ തിരിച്ചെത്തും. മുംബൈ സ്വദേശികളായ ഒനീബയും ശരീഖ് അല്‍ ഖുറേഷിയുമാണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ ദോഹയിലെത്തിയത്. ഇവരുടെ പക്കല്‍ നിന്നും നാലു കിലോക്ക് മുകളില്‍ അനധികൃത മയക്കുമരുന്ന് പദാര്‍ത്ഥം കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ദോഹ പൊലീസിന്റെ പിടിയിലാവുകയും ചെയ്തത്. 

ശരീഖിന്റെ ബന്ധു തബസ്സും എന്ന സ്ത്രീ മയക്കുമരുന്ന് കടത്താന്‍ ഇവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വിചാരണ കോടതി ദമ്പതികളെ പത്ത് വര്‍ഷത്തെ തടവിനും ഒരു കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ തുകക്കുമാണ് ശിക്ഷ വിധിച്ചത്. പിന്നീട് ദമ്പതികളുടെ ബന്ധുക്കള്‍ നടത്തിയ നിയമ നടപടികളെ തുടര്‍ന്നാണ് ഇവരുടെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടുകയും ഇരുവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തത്. 

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഓഫീസര്‍ കെ.പീ.എസ മല്‍ഹോത്രയും അദ്ദേഹത്തിന്റെ ടീമുമാണ് ഇരുവരുടെയും മോചനത്തിനായി പ്രയത്‌നിച്ചത്. ഇരുവര്‍ക്കും ദോഹ ഇന്ത്യന്‍ എംബസി ആവശ്യമായ നിയമ സഹായങ്ങളും ചെയ്തു നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top