News Desk

2021-03-01 04:13:04 pm IST
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മുംബൈ കോടതി. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ കങ്കണ ഇതുവരെയും ഹാജരായിട്ടില്ല. ഇതേതുടര്‍ന്നാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വാറന്റ്ാണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി.

അതേസമയം, കോടതി സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നായിരുന്നു കങ്കണ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ മാനനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കങ്കണ തനിക്കെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ജാവേദ് അക്തര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് കങ്കണ അനാവശ്യമായി വലിച്ചിഴച്ചുവെന്നും ജാവേദ് അക്തര്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ പറയുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top