Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-07-27 09:53:38am IST
വാട്സാപ്പിലൂടെ  സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ച് മധ്യവയസ്‌കയെ  ബ്ലാക്ക് മെയിൽ ചെയ്ത യുവാവ് ഖത്തറിലുള്ളതായി മുംബൈ പോലീസ് സ്ഥിതീകരിച്ചു. മുംബൈ ഹാർബർ റെയിൽവേക്കടുത്തുള്ള അൺടോപ് ഹില്ലിൽ താമസിച്ചുവരുന്ന നാല്പത്തിയാറു വയസ്സ് പ്രായമുള്ള മധ്യവയസ്കയാണ് ഇതുമായി ബന്ധപെട്ടു മുംബൈ പൊലീസിന് പരാതി നൽകിയത്. 

ഖത്തറിലുള്ള പ്രതി തന്റെ സുഹൃത്തായ ഇരുപത്തിയൊന്ന് കാരനെ ഉപയോഗിച്ചാണ് മധ്യവയസ്‌കയെ ബ്ലാക്ക് മെയിൽ ചെയ്യുകയും മുപ്പതിനായിരം ആവശ്യപ്പെടുകയും ചെയ്തത്. മധ്യവയസ്‌കയെ സുഹൃത്ത് എന്ന നിലയിൽ വാട്‍സ്പ് ബന്ധം ആരംഭിച്ചു അവസാനം ബന്ധം  ബ്ലാക്ക് മെയിൽ എത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ദി ഇന്ത്യൻ എക്സ്പ്രെസ്സാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്.   
Top