Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-09-01 08:57:57am IST
ദോഹ: രാജ്യത്തെ  ഫാമുകളുടെ അനധികൃത നിർമ്മാണങ്ങൾ അതികൃതർ പൊളിച്ചു നീക്കി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ)  രാജ്യവ്യാപക പദ്ധതിയുടെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെയും  അതിന്റെ അധികാരപരിധിയിലുള്ള ഫാമുകളിൽ നിന്ന്  അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി.

വാണിജ്യ വ്യവസായ മന്ത്രാലയം, ഭരണ വികസന മന്ത്രാലയം, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നതെന്ന് എംഎംഇ പ്രസ്താവനയിൽ പറഞ്ഞു.

വെയർഹസുകൾ, കടകൾ, തൊഴിലാളികളുടെ താമസം, ഗാരേജുകൾ, വർക്ക് ഷോപ്പുകൾ എന്നിവയുടെ ലൈസൻസില്ലാത്ത നിർമ്മാണം ഉൾപ്പെടെ കഴിഞ്ഞ  ദിവസങ്ങളായി നിരവധി ലംഘനങ്ങൾ അധികൃതർ കണ്ടെത്തി.കൂടാതെ, മാലിന്യ വസ്തുക്കൾ, അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ഉപകരണങ്ങൾ, ട്രക്കുകൾ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്.

എല്ലാ ലംഘനങ്ങളും ശരിയാക്കുന്നതുവരെ നടപടി  തുടരുമെന്നും ഇതുവരെ സഹകരിച്ച എല്ലാ ഫാമുകൾക്കും കമ്പനികൾക്കും മുനിസിപ്പാലിറ്റി നന്ദി അറിയിക്കുകയും ചെയ്തു. 

 




Top