News Desk

2022-08-15 05:45:03 pm IST
ദോഹ: ഭക്ഷണയോഗ്യമല്ലാത്ത ആഹാരം വിറ്റതിന് അൽ-റയ്യാൻ ഏരിയയിലെ സോൺ 53 ലെ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഓഗസ്റ്റ് 14 മുതൽ 7 ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.

മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിനാണ് റെസ്റ്റോറന്റ്  അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം തീരുമാനിച്ചത്.

അടച്ചുപൂട്ടൽ നോട്ടീസ് പുറപ്പെടുവിച്ചത് മുതൽ അടച്ച കട തുറക്കുന്നതും എന്തെങ്കിലും പ്രവർത്തനമോ അറ്റകുറ്റപ്പണികളോ നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top