ഹൈദരാബാദ്: ഫെബ്രുവരി 22ന് കോഴിപ്പോരിനിടെ 45 കാരന് മരിച്ച സംഭവത്തില്‍ കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. തെലങ്കാനയിലെ ജഗ്ത്യാല് ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നടന്ന കോഴിപ്പോരിലാണ് നാടകീയമായ സംഭവം നടന്നത്.
പോരുകോഴിയുടെ കാലില്‍ കെട്ടിയ കത്തി ജനനേന്ദ്രിയത്തില്‍ കുത്തിക്കയറിയായിരുന്നു അപകടം. വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ തനുഗുള സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോണ്ടാപൂര്‍ ഗ്രാമവാസിയായ സതീഷ്, 'കോടി കത്തി' എന്നറിയപ്പെടുന്ന മൂന്ന് ഇഞ്ച് നീളമുള്ള കത്തി കോഴിയുടെ കാലില്‍ കെട്ടി പോരിന് വിടുകയായിരുന്നു.
പോരിനിടെ കോഴി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇത് തടയാനായി സതീഷ് കോഴിയെ പിടിച്ചിരുന്നു. അതേതുടര്ന്ന് കത്തി അയാളുടെ ഞരമ്പില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതീഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തെലങ്കാനയില്‍ കോഴിപ്പോരും കോഴിപ്പന്തയവും നിരോധിച്ചിട്ടുള്ളതാണ്.
യെല്ലമ്മ ക്ഷേത്രത്തില്‍ രഹസ്യമായിട്ടായിരുന്നു പോര് സംഘടിപ്പിച്ചത്. ഗൊല്ലാപ്പള്ളി പൊലീസ് കത്തി കാലില്‍ കെട്ടിയ പൂവന് കോഴിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.കോഴിയെ നോക്കാനായി ഒരു കോണ്‍സ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരില്‍ പങ്കെടുത്ത 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗൊല്ലപ്പള്ളി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബി ജീവന് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക