Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഈജിപ്ഷ്യൻ പ്രെസിഡന്റ് ആയതിനു ശേഷം മുഹമ്മ്ദ് മുർസി നടത്തിയ ആദ്യ വിദേശ യാത്ര സൗദിയിലേക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാരണകാലത് നേരിട്ട  ആദ്യത്തെ നയതന്ത്ര പ്രതിസന്ധിയും സൗദിയിൽ നിന്നായിരുന്നുവെന്നും ദോഹ പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

 2012  ജൂലൈ പതിനൊന്നിനാണ് മുർസി ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി സൗദി അറേബിയയിൽ എത്തിയത്. അന്നത്തെ സൗദി കിരീടാവകാശിയായിരുന്ന സൗദി സൽമാൻ രാജാവാണ് അദ്ദേഹത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചത്. 

അന്നത്തെ മുർസിയുടെ റിയാദ് സന്ദർശനം നിരവധി സൗദി മാധ്യമങ്ങൾ ആഘോഷപൂർവമാണ് കൊണ്ടാടിയത്. അതെ സമയം കൃത്യം ഒരു വർഷം  പിന്നിടുകയായിരുന്ന മുർസി ഭരണകൂടത്തിനെതിരെ പട്ടാള അട്ടിമറി സംഘടിപ്പിക്കാൻ പണം കൊടുത്തതും സൗദിയായിരുന്നുവെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചത് അബുദാബിയുടെ ബുദ്ധിയായിരുന്നുവെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്ന മുർസി സർക്കാരിനെതിരെ നിരന്തരം പ്രസ്താവനകൾ ഇറക്കുകയും അൽ സീ സീ യുടെ ഏകാധിപത്യ പ്രവണതകൾക്ക് കുട പിടിക്കുകയും ചെയ്ത സൗദി ഭരണകൂടത്തെയും മാധ്യമങ്ങളെയുമാണ് പിനീട് ലോകം ദർശിച്ചത്. ഇത് സൗദിയുടെ ഇരട്ടത്താപ്പ് നയമാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.   
Top