News Desk

2021-03-30 03:32:56 pm IST
ദോഹ: ഖത്തറില്‍ ഇരു ചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്ന് ട്രാഫിക് പൊലീസ്. ഗതാഗത വിഭാഗം അല്‍ മുറൂര്‍ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അപകടങ്ങള്‍ വര്‍ദ്ധിച്ചതിനു ശേഷം ഓര്‍ഡര്‍ ഡെലിവറി കമ്പനികളെ പട്ടികപ്പെടുത്തുന്നതിനും വ്യക്തിഗത ഡ്രൈവര്‍മാരെ ലക്ഷ്യമാക്കി പ്രത്യേക അവബോധ പരിപാടികള്‍ രൂപീകരിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കുന്നുണ്ട്.ജനറല്‍ പോസ്റ്റ് ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 

ബൈക്കിനെ റോഡിലെ വാഹനമായി കണക്കാക്കുന്നുവെന്നും അതില്‍ നിയമ ലംഘനങ്ങളുണ്ടെന്നും ട്രാഫിക് നിയന്ത്രണ ഉപകരണങ്ങള്‍ അവരുടെ ലംഘനങ്ങളും  നിരീക്ഷിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍  ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അല്‍-ഹജ്രി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top