News Desk

2021-03-13 01:37:02 pm IST
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ച മുസ്ലീം ബാലന് ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയതു. ബിഹാര്‍ സ്വദേശിയായ ശ്രിങ്കി നന്ദന്‍ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്.

പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്റെ പേരും ചോദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ക്ഷേത്രത്തില്‍ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം. 

വെള്ളം കുടിക്കാന്‍ പോയതാണെന്ന മറുപടി ലഭിച്ചതോടെ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. കുട്ടിയെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും വ്യക്തമാണ്. ഇത് കൂടാതെ കുട്ടിയെ തടഞ്ഞുവെച്ച് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും മറ്റൊരു വീഡിയോയിലും വ്യക്തമാണ്.

ബിഹാറിലെ ബഗല്‍പുര്‍ സ്വദേശിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്. അതേസമയം, വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.





Top