കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ (21) ആണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരന് മുഹസിന് (27) സാരമായ പരുക്കുണ്ട്. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീതി പരത്തി വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
മൃതദേഹം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും.മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആഹ്വാനം ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക