News Desk

2021-03-12 05:32:06 pm IST

 
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് ഇക്കുറി 27 മണ്ഡലങ്ങളിലാണ് മല്‍സരത്തിനിറങ്ങുന്നത്. 

കോഴിക്കോട് സൗത്തില്‍ നിന്നും നൂര്‍ബിന റഷീദ് നിയമസഭയിലേക്ക് മത്സരിക്കും. ഖമറുന്നീസ അന്‍വര്‍ 1996-ല്‍ മത്സരിച്ച ശേഷം ഇതാദ്യമായാണ് ഒരു വനിത ലീഗ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നീ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കുന്നമംഗലത്ത് യു.ഡി.എഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

മൂന്ന് ടേം എന്ന നിബന്ധന വെച്ചുകൊണ്ടാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇതില്‍ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൗത്തില്‍ നിന്ന് എം.കെ. മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെയാണ് ലീഗ് കളത്തിലിറക്കിയത്.

പെരിന്തല്‍മണ്ണയില്‍ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും. അതേസമയം, എം.പി അബ്ദുസമദ് സമദാനി ലോക്സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും. 

സ്ഥാനാര്‍ഥികള്‍

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: യു.എ ലത്തീഫ്

ഏറനാട്: പി.കെ ബഷീര്‍

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

കോട്ടക്കല്‍: ആബിദ് ഹുസൈന്‍ തങ്ങള്‍

പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം

മങ്കട: മഞ്ഞളാംകുഴി അലി

തിരൂര്‍: കുറുക്കോളി മൊയ്തീന്‍

താനൂര്‍: പി.കെ ഫിറോസ്

തിരൂരങ്ങാടി: കെ.പി.എ മജീദ്

വള്ളിക്കുന്ന്: ഹമീദ് മാസ്റ്റര്‍

കോഴിക്കോട് സൗത്ത്: അഡ്വ. നൂര്‍ബിന റഷീദ്

കുറ്റ്യാടി: പാറക്കല്‍ അബ്ദുല്ല

കൊടുവള്ളി: എം.കെ മുനീര്‍

കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (സ്വതന്ത്രന്‍)

തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്

അഴീക്കോട്: കെ.എം ഷാജി

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന്

മഞ്ചേശ്വരം: എ.കെ.എം അഷ്റഫ്

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍

ഗുരുവായൂര്‍: കെ.എന്‍.എ ഖാദര്‍

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂര്‍

കൂത്തുപറമ്പ്: പൊട്ടന്‍കണ്ടി അബ്ദുല്ല

കോങ്ങാട്: യു.സി രാമന്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top