Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-28 02:53:11pm IST

സീ ഐ ടീ യു സമരത്തെ തുടർന്ന് പ്രമുഖ ഫൈനാൻസിംഗ് കമ്പനിയായ മുത്തൂറ്റ് കേരളം വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്. മുന്നോറോളം ബ്രാഞ്ചുകൾ ഇതിന്റെ ഭാഗമായി മുത്തൂറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായും പ്രമുഖ മലയാളം ചാനൽ പുറത്തുവിട്ട വാർത്തയിൽ ചൂണ്ടിക്കാട്ടി. 

ഇതോടെ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിൽ മുത്തൂറ്റിന് ആകമാനം മുന്നോറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ  മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 

മൂന്നു വർഷത്തോളമായി തുടരുന്ന വിവിധ സമര പരിപാടികളിൽ ആവുന്ന അത്ര മധ്യസ്ഥത ശ്രമങ്ങൾ തങ്ങളുടെ ഭാഗത്തു നിന്നുണ്ടായതായി മാനേജ്‌മെന്റ് അറിയിച്ചു. തൊഴിൽ ആനുകൂല്യങ്ങളാണ് മുത്തൂറ്റിന്റെ കേരളത്തിലെ ബ്രാഞ്ചുകളിൽ സീ ഐ ടീ യു ആവശ്യപ്പെടുന്നത്. 

വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു ഇടത് സർക്കാരിന് നിവേദനം നൽകിയെങ്കിലും അധികൃതർ ഇത് സ്വീകരിക്കാൻ സന്നദ്ധമായില്ല. അതെ സമയം സമവായം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടും മുത്തൂറ്റ് മാനേജ്‌മെന്റ് പിടിവാശി തുടരുകയാണെന്ന് സീ ഐ ടീ യു നേതൃത്വം പ്രതികരിച്ചിട്ടുണ്ട്   

Top