News Desk

2021-03-05 11:00:07 pm IST

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റ് (71) അന്തരിച്ചു. ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. മുത്തൂറ്റ് ഗ്രൂപ്പിനു കീഴില്‍ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോര്‍ജ് മുത്തൂറ്റിന്റെ മകനാണ്. 

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ 1949-ലായിരുന്നു ജോര്‍ജ് മുത്തൂറ്റിന്റെ ജനനം. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയര്‍മാന്‍, ഓര്‍ത്തഡോക്‌സ് സഭ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ന്യൂഡല്‍ഹി സെയ്ന്റ് ജോര്‍ജ്സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറാ ജോര്‍ജ് മുത്തൂറ്റ്. മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ്, അലക്സാണ്ടര്‍ ജോര്‍ജ് (ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്‌കാരം പിന്നീട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top