നായ്പിഡാവ്: തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ കൂട്ടമായി വെടിവെച്ചുവീഴ്ത്തി മ്യാന്മര് സൈന്യം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മരവിപ്പിച്ച് ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
38 പേര് വിവിധ നഗരങ്ങളില്‍ സൈനിക വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് വീണ്ടും പട്ടാള അട്ടിമറി നടന്നത്.
സര്‍ക്കാറിനെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി ഇറങ്ങിയവര്‍ക്കു നേരെ നടപടികള്‍ നേരത്തെയുമുണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച കൂട്ടവെടിവെപ്പ് നടത്തി അടിച്ചമര്‍ത്താന്‍ ശ്രമം നടത്തുകയായിരുന്നു.
മ്യാന്മറിലെ സൈനിക ഇടപെടലിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഒരു വര്‍ഷത്തേക്ക് പട്ടാള ഭരണം തുടരുമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലെന്ന് സൈന്യം പറയുന്നു.
അതേസമയം, കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത പ്രക്ഷോഭകര്‍ പ്രധാന പട്ടണങ്ങളായ യാംഗോണ്‍, മന്ദാലയ എന്നിവിടങ്ങളിലും മറ്റു ചെറിയ നഗരങ്ങളിലും വീണ്ടും സമരം സജീവമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക