News Desk

2021-06-06 05:34:21 pm IST

നായ്പിഡാവ്: ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്ന മ്യാന്മറില്‍ വീണ്ടും സൈനിക ആക്രമണം. ആയുധങ്ങള്‍ക്കായി തിരച്ചിലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരാണ് കൊല്ലപ്പെട്ടത്. 

അയേയര്‍വാഡി നദീതട മേഖലയില്‍ ശനിയാഴ്ചയുണ്ടായ സൈനിക ആക്രമണം രണ്ടു മാസത്തിനിടെ രാജ്യത്ത് പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളില്‍ 845 നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണ് ഗ്രാമീണ മേഖലയില്‍ തിരച്ചിലിനെന്ന പേരില്‍ സൈന്യം കൂട്ടമായി ഇറങ്ങിയത്. ചെറുത്തുനിന്ന നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top