News Desk

2021-11-24 04:45:10 pm IST
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു.  മരണത്തില്‍ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടാണ് ഇതോടെ തിരുത്തിയത്. 

അപകടത്തില്‍ ദുരൂഹതയുണ്ടെന്നും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹത നീങ്ങുമെന്നും കമ്മീഷണര്‍ പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ അവധിയിലായിരുന്ന കമ്മീഷണര്‍ ഇന്നലെയാണു തിരികെയെത്തിയത്.

നിര്‍ണായക തെളിവുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. ഇതിനിടെ കാണാതായ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചതായി പൊലീസ് അറിയിച്ചു. 

ലഭിച്ചത് ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് അറിയാതെ മത്സ്യത്തൊഴിലാളികള്‍ അത് കായലില്‍ തന്നെ ഉപേക്ഷിച്ചു. ഈ സ്ഥലത്ത്  കോസ്റ്റ് ഗാര്‍ഡിന്റെ തെരച്ചില്‍ തുടരുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top