മൈസൂര്‍: മുംബൈയില്‍ ഇരുന്ന് ഡോക്ടര്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയതനുസരിച്ച് യുവതിയുടെ പ്രസവമെടുത്ത് ഹൈസ്കൂള്‍ അധ്യാപിക. മൈസൂരുവിലെ 35 കാരിയായ മല്ലികയുടെ പ്രസവമാണ് ശോഭ പ്രകാശ് ഫോണിലൂടെയുള്ള നിര്‍ദേശം അനുസരിച്ച് നടത്തിയത്.
കൊഡാഗു ജില്ലയിലെ ഗോണിക്കോപ്പലില്‍ നിന്നുള്ള ആദിവാസി സ്ത്രീയാണ് മല്ലിക. മിനി വിധന്‍ സൗദയ്ക്ക് എതിര്‍വശത്ത് നസറാബാദിലെ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയിലാണ് മല്ലികയ്ക്ക് പ്രസവവേദന തുടങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വയസ്സുള്ള ഒരു മകനും ഒരു മകളും ഉള്‍പ്പെടെ മല്ലികയുടെ മറ്റ് രണ്ട് മക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ക്ക് രക്തസ്രാവം തുടങ്ങിയപ്പപോള്‍ തന്നെ സഹായത്തിനായി വഴിയാത്രക്കാര്‍ അവര്‍ക്ക് അരികിലെത്തി. അടിയന്തരമായി ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് ശോഭ സഹായവുമായി എത്തിയത്. സ്ത്രീക്കും കുഞ്ഞിനും ആപത്തൊന്നും വരാതിരിക്കാന്‍ ശോഭ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടര്ന്നു. കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടി മുറിക്കുമ്പോഴേക്കും ആംബുലന്‍സ് സ്ഥലത്തെത്തി. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക