Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

മോസ്‌കോ : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയില്‍. റഷ്യയിലെ വ്‌ലാദിവോസ്റ്റോക് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. മൂന്നു ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നേതാക്കള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുവാനും സാധ്യതയുണ്ട്.

വ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന അഞ്ചാമത്‌ ഈസ്‌റ്റേണ്‍ ഇക്കണോമിക്‌ ഫോറത്തില്‍ പ്രസിഡന്‍റ് പുടിന്‍റെ ക്ഷണപ്രകാരം മോദി മുഖ്യാതിഥിയാകും. പുടിനുമൊത്ത്‌ 20ാമത് ഇന്ത്യ -റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും.

റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വ്‌ളാഡിവോസ്‌റ്റോക്‌ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഈസ്‌റ്റേണ്‍ ഇക്കണോമിക്‌ ഫോറത്തില്‍ പങ്കെടുക്കുന്ന മറ്റു രാഷ്‌ട്രത്തലവന്‍മാരുമായും വ്യവസായപ്രമുഖരുമായും മോദി കൂടിക്കാഴ്‌ച നടത്തും.

റഷ്യയിലെ സ്‌വെസ്‌ദാ കപ്പല്‍ നിര്‍മാണശാലയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കപ്പല്‍ നിര്‍മാണമേഖലയില്‍ റഷ്യന്‍ വൈദഗ്‌ധ്യം മനസിലാക്കുകയും സഹകരണസാധ്യതകൾ തേടുകയുമാണ് ലക്ഷ്യം.സാംസ്‌കാരിക സഹകരണത്തിന്‍റെ ഭാഗമായി, ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചുള്ള സ്‍റ്റാമ്പും പ്രകാശനം ചെയ്യും.

Top