News Desk

2021-03-26 11:33:47 am IST
ന്യൂഡല്‍ഹി: കൊവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യ വിദേശ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലേക്ക് തിരിച്ചു. ബംഗ്ലാദേശിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനുമായി ചര്‍ച്ച നടത്തും. 

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോദി വീണ്ടും വിദേശ യാത്രകള്‍ ആരംഭിക്കുന്നത്. കൊവിഡിനുശേഷമുള്ള ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തില്‍ സൗഹൃദമുള്ള അയല്‍ രാജ്യത്തേക്ക് ആണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ ദിനാഘോഷങ്ങളോടൊപ്പം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 'ബംഗബന്ധു' ശൈഖ് മുജിബുര്‍ റഹ്മാന്റെ 100-ാം ജന്മശതാബ്്ദി ആഘോഷങ്ങളിലും പങ്കെടുക്കും. ഇന്ന് വൈകീട്ട് മൂന്നിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമനുമായി കൂടിക്കാഴ്ച നടത്തും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top