News Desk

2021-02-08 09:00:39 pm IST
മുംബൈ: കര്‍ഷകസമരത്തില്‍ മൗനം പാലിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. താന്‍ കര്‍ഷകരോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം കര്‍ഷകര്‍ക്കായി മുന്‍നിര താരങ്ങള്‍ മുന്നോട്ടുവരാത്തതിനെയും രൂക്ഷമായി വിമര്‍ശിച്ചു. കൊടുംതണുപ്പിലും ഡല്‍ഹിയില്‍ സമരമിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ എങ്ങനെയാണ് കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകുമെന്ന്. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ് നസിറുദ്ദിന്‍ ഷാ പറഞ്ഞു.

എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാതിരിക്കുതെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്ത് നഷ്ടപ്പെടാനാണ്, ഏഴ് തലമുറകള്‍ക്കു വേണ്ടിയുള്ളത് സമ്പാദിച്ചില്ലേ, പിന്നെന്തിനാണ് ഇനിയും മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റിയാന കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിയാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top