ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദേശീയ കായിക ദിനത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംഘാടന സമിതി. ഗ്രൂപ്പ് ഇനങ്ങള്‍ ഒഴിവാക്കി ഔട്ട് ഡോറിലുള്ള വ്യക്തിഗത ഇനങ്ങള്‍ മാത്രമാക്കി ചുരുക്കിയതായി സംഘാടന സമിതി അറിയിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ജനങ്ങള്‍ കൂടിക്കലരാതിരിക്കാനായാണ് ഇന്‍ഡോര്‍ പരിപാടികളും ഗ്രൂപ്പ് ഇനങ്ങളും ഒഴിവാക്കുന്നത്.
അതേസമയം, സാമൂഹിക അകലം ഉറപ്പുവരുത്തുന്ന ഇനങ്ങള്‍ മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്. കായിക ദിനാഘോഷം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സാംസ്കാരിക കായിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ