2018-10-16 10:37:48am IST

തിരുവനന്തപുരം: മഹാപ്രളയം ദുരിതത്തിലാക്കിയ കേരളത്തിന്റെ പുനർസൃഷ്ടിയായ നവകേരള നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നവകേരള നിര്‍മ്മാണത്തിനായി  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഈ സമിതിയില്‍ അംഗങ്ങളാകുന്നതാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുമെന്നും സഭയുടെ അംഗീകാരത്തോടെയാകും പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമല വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തില്ലെന്നും  സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Top