News Desk

2021-04-23 09:08:22 pm IST

മസ്‌ക്കറ്റ്: ഒമാനിലെ അല്‍ റഹ്മാ അസോസിയേഷന്‍ നിരവധി റസ്റ്റോറന്റുകളുമായി സഹകരിച്ച് 2000 ത്തിനടുത്ത് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. വിലാത്ത് ഓഫ് സീബിലെയും മുത്രയിലെയും പ്രവാസി തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഇന്നലെ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. 

'ദയയുള്ള ആളുകളുടെ പിന്തുണയോടെ വ്യാഴാഴ്ച, റെഡി-ടു-ഈറ്റ് പ്രഭാത ഭക്ഷണം വിതരണം ചെയ്തു, നിരവധി റെസ്റ്റോറന്റുകളില്‍ നിന്നുള്ള സംഭാവനയാണിത്. പ്രവാസി തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും 1914 ഭക്ഷണ കിറ്റുകള്‍ നല്‍കി.', അസോസിയേഷന്‍ പറഞ്ഞു.

അറബ് സമുദായങ്ങള്‍ക്കായുള്ള പ്രഭാതഭക്ഷണ പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും അസോസിയേഷന്‍ പറഞ്ഞു. അസോസിയേഷന്റെ അല്‍ ഖൗദിലെ ഓഫീസില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ഭക്ഷണം സ്വീകരിക്കാം. 

അതേസമയം, നോമ്പില്‍ ഭക്ഷണം കൊടുക്കാനുള്ള സംരംഭത്തിനു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 0301011158080017 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാമെന്ന് അസോസിയേഷന്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top