News Desk

2021-04-20 12:51:08 pm IST
മസ്‌കത്ത്: രാജ്യത്ത് ഇതുവരെ രണ്ട് ലക്ഷത്തോളം അടുപ്പിച്ച് ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

198,563 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. ഇതില്‍ 37,185 ആരോഗ്യ പ്രവര്‍ത്തര്‍ ഉള്‍പ്പെടുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ 30 ശതമാനം ആളുകള്‍ക്ക് കുത്തിവെയ്പ്പ് നല്‍കി. 58,643 വാക്‌സിനേഷനുകളാണ് നല്‍കിയത്. 

ഏറ്റവും കുറവ് വാക്‌സിനേഷന്‍ നടന്നത് അല്‍ വുസ്തയിലാണ്. 1295 പേര്‍ക്കാണ് ഇവിടെ വാക്‌സിനുകള്‍ നല്‍കിയിട്ടുള്ളത്. നോര്‍ത്ത് മുസാന്‍ദം മേഖലയില്‍ 13,987 കുത്തിവെയ്പ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ബദിനാഹ് മേഖലയില്‍ 50,000 ത്തോളം പേര്‍ക്കും ഷാര്‍ഖിയാഹ് ഗവര്‍ണറേറ്റില്‍ 22,000ത്തിലധികം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സൗത്തേണ്‍ ധോഫര്‍ മേഖലയില്‍ 12,994 പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top