News Desk

2021-02-10 04:54:37 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,539 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,36,142 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 956 ആയി. ചികിത്സയിലായിരുന്ന 2,993 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,16,053 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 19,133 കൊവിഡ് രോഗികള്‍ യു.എ.ഇയിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top