News Desk

2021-03-25 11:11:03 pm IST
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 7890. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആണ് വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിശദമായ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ലമെന്റിനെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ മുരളീധരന്‍ അറിയിച്ചത്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. 

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 7890 ആണ്. ജി.സി.സി രാജ്യങ്ങളിലെ മാത്രം ജയിലുകളില്‍ കഴിയുന്നത് 3988 ഇന്ത്യക്കാരാണ്. സൗദിയിലെ ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ളത്. 1570 പേര്‍. യു.എ.ഇയിലെ ജയിലുകളില്‍ 1292 പേര്‍, കുവൈത്തില്‍ 460, ഖത്തറില്‍ 439, ബഹ്റൈനില്‍ 70, ഒമാനില്‍ 49, ഇറാനില്‍ 70 എന്നിങ്ങനെയാണ് കണക്കുകള്‍.

2000ത്തോളം പേരാണ് അയല്‍രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍. നേപ്പാളില്‍ 886, പാകിസ്താനില്‍ 524, ചൈനയില്‍ 157, ബംഗ്ലാദേശില്‍ 123, ഭൂട്ടാനില്‍ 81, ശ്രീലങ്കയില്‍ 67, മ്യാന്മറില്‍ 65 പേര്‍ എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളിലെ കണക്കുകള്‍. ഇത് കൂടാതെ അമേരിക്കയിലെ ജയിലുകളില്‍ 267 ഉം ബ്രിട്ടനില്‍ 373, സിംഗപ്പൂരില്‍ 409, മലേഷ്യയില്‍ 71, ഫിലിപ്പീനില്‍ 41, തായ്ലാന്റില്‍ 23, ഇന്തോനേഷ്യയില്‍ 20 ഇന്ത്യക്കാര്‍ എന്നിങ്ങനെയാണ് മറ്റ് ലോകരാജ്യങ്ങളിലെ കണക്കുകള്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top