Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡിഗോ വിമാനമാണ് ഉച്ചയ്ക്ക് 12.15ഓടെ റണ്‍വേയിലിറങ്ങിയത്.

വ്യാഴാഴ്ച രാത്രി മുതലായിരുന്നു വിമാനത്താവളം അടച്ചിട്ടത്. ആദ്യം കുറച്ച് മണിക്കൂറുകള്‍ മാത്രം അടച്ചിടുകയും പിന്നീട് മഴ കനത്തതോടെ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ നടപടികളും നിര്‍ത്തി വയ്ക്കുന്നുവെന്ന് അറിയിക്കുകയുമായിരുന്നു.

മഴയ്ക്ക് നേരിയ ശമനമായതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങിയിയത്.

Top