2019-08-11 07:21:16am IST

നെടുമ്പാശേരി: കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആദ്യ സര്‍വ്വീസ്. വെള്ളം കയറിയതുമൂലം അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി. അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യുടെ ഭാഗത്താണ് കൂടുതല്‍ വെള്ളം കയറിയത്.

അതേസമയം ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

Top