News Desk

2021-05-01 10:24:53 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം വര്‍ധിച്ചു വരുന്ന കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കടുത്ത ലോക്ക്ഡൗണ്‍ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ കൂടിയ മേഖലകളില്‍, കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. 

യു.പി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ വാരാന്ത്യ ലോക്ഡൗണ്‍ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാന്‍ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കടുത്ത നിയന്ത്രണങ്ങളോ ലോക്ഡൗണോ ആണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാം തരംഗത്തിന് മുമ്പ് നമ്മള്‍ എല്ലാവരും ആത്മവിശ്വാസത്തിലായിരുന്നു. വാക്‌സിനുകള്‍ വന്നതോടെയും  രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെയും കൊവിഡ് ഇനിയൊരു പ്രശ്‌നമാകില്ലെന്ന് എല്ലാവരും കരുതി. അതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പലരും മറന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച 12 പേരില്‍ ഉള്‍പ്പെട്ട ഡോ. ആര്‍.കെ. ഹിംതാനിയുടെ വേര്‍പാട് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും ഗുലേറിയ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH













Top