News Desk

2021-06-01 10:21:14 pm IST
ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്സ്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top