News Desk

2021-05-18 08:50:50 pm IST
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചതായി ഖത്തര്‍ എയര്‍വേയ്സ്. ഹമദ് വിമാനത്താവളത്തിന്റെ ഉത്തര ഭാഗത്ത് സ്ഥാപിച്ച ഇന്‍സ്റ്റലേഷന്റെ ചിത്രങ്ങള്‍ അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിശ്വപ്രസിദ്ധ കലാകാരന്‍ ജീന്‍ മൈക്കല്‍ ഓ ടോണ്‍വെല്‍ ആണ് ഇന്‍സ്റ്റലേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 

ഖത്തര്‍ എയര്‍വേയ്സിന്റെയും ദോഹ വിമാനത്താവളത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ പ്രതിരൂപകമായി കൊണ്ട് ലോകത്തെ എല്ലാ നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയാണ് ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷനിലൂടെ പ്രകടമാക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ 130 ഓളം നഗരങ്ങളിലേക്ക് സര്‍വീസുകളുണ്ട്. 

യൂറോപ്പിലേക്ക് മാത്രം ഖത്തര്‍ എയര്‍വേയ്സ് പ്രതിവാരം 240 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ തന്നെ വ്യോമയാന യാത്രക്കാരുടെ ആഗോള വിമാന കമ്പനി ബ്രാന്‍ഡ് എന്ന നിലയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സും ദോഹ രാജ്യാന്തര വിമാനത്താവളവും മാറികഴിഞ്ഞെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കുറിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top