News Desk

2021-06-07 01:21:15 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിയതായി റിപ്പോര്‍ട്ട്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. 

വകഭേദം സംഭവിച്ച B.1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. വകഭേദം സംഭവിച്ച പുതിയ വൈറസിന്  രാജ്യത്ത് നേരത്തെ കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദവുമായി സാദൃശ്യമുണ്ട്. ആല്‍ഫ വകഭേദത്തെക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.

രോഗം  ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കൊവിഡ് ലക്ഷണങ്ങായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. രോഗം വളരെ വേഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top