News Desk

2021-03-02 10:46:12 am IST
ദോഹ: വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീരിക്കുന്നതിനുള്ള അവസരം ഒരുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. വാക്സിനേഷനായി രാജ്യത്ത് ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

ലുസൈലിലാണ് ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാവും. നേരത്തേ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ നടപ്പാക്കിയ ഡ്രൈവ്-ത്രൂ പി.സി.ആര്‍ പരിശോധനാ കേന്ദ്രങ്ങള്‍ വലിയ ജനപ്രീതി നേടിയിരുന്നു. 

നിരവധി പേരാണ് പരിശോധനയ്ക്കായി എത്തിയിരുന്നത്. അതേസമയം, ലുസൈലില്‍ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നത് കൊറോണ വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top